ഖലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകം; ട്രൂഡോയുടെ ആരോപണം തള്ളി ഇന്ത്യ

india-canada
SHARE

കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം.  കാനഡയിലെ ഒരു അക്രമസംഭവത്തിലും ഇന്ത്യയ്ക്ക് പങ്കില്ല. നിയമവാഴ്ചയോട് ശക്തമായ പ്രതിബദ്ധതയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ . രാജ്യത്തിന്റെ പരമാധികാരത്തെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയും കാനഡയിൽ അഭയം തേടുകയും ചെയ്യുന്ന ഖലിസ്ഥാൻ ഭീകരരിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഖലിസ്ഥാൻ ഭീഷണി നേരിടുന്നതിൽ കനേഡിയൻ സർക്കാർ തുടരുന്ന നിഷ്ക്രിയത്വം ആശങ്കപ്പെടുത്തുന്നതാണ്. കൊലപാതകവും മനുഷ്യക്കടത്തും അടക്കം നിയമവിരുദ്ധ പ്രവർത്തങ്ങൾക്ക് കാനഡയിൽ ഇടമുള്ളത് പുതിയ കാര്യമല്ല. ഇന്ത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE