ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ; തമിഴ്നാട് എൻഡിഎയിൽ പൊട്ടിത്തെറി

Aidmk–bjp
SHARE

തമിഴ്നാട്ടിൽ എൻഡിഎ സഖ്യത്തിൽ പൊട്ടിത്തെറി. തങ്ങൾ നേതൃത്വം നൽകുന്ന മുന്നണിയിൽ ബിജെപി ഭാഗമല്ലെന്ന് അണ്ണാ.ഡിഎംകെ നേതാക്കൾ നിലപാടെടുത്തു. ദ്രാവിഡ രാഷ്ട്രീയ ആചാര്യനും, തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ സി.എൻ അണ്ണാദുരക്കെതിരെ , ബിജെപി സംസ്ഥാന അധ്യക്ഷൻ  നടത്തിയ പരാമർശമാണ് പൊട്ടിത്തെറിക്ക് കാരണം.

മാസങ്ങളായി പടല പിണക്കം രൂക്ഷമായ തമിഴ്നാട് എൽഡിഎ സഖ്യമാണ് പിളർത്തിലേക്ക് നീങ്ങിയിരിക്കുന്നത്. സനാതന വിരുദ്ധ പരാമർശത്തിനെതിരെ നടത്തിയ പ്രതിഷേധത്തിലെ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലയുടെ വാക്കുകളാണ് ഏറ്റവും ഒടുവിൽ പൊട്ടിത്തെറിക്ക് കാരണം. ദ്രാവിഡ രാഷ്ട്രീയ ആചാര്യനും, തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ സി.എൻ അണ്ണാദുരൈ, ഹിന്ദുത്വത്തിനെതിരെ നിലപാട് എടുത്തപ്പോൾ മാപ് പറയേണ്ടി വന്നു എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. 

പിന്നാലെ  അണ്ണാമലൈക്ക് ചരിത്രപാഠവം ഇല്ലെന്നും, നിലവിൽ നടത്തുന്ന സംസ്ഥാനപര്യടനം ഫണ്ട് പിരിക്കാനുള്ള യാത്രയാണെന്ന് ആണെന്നും സത്യകക്ഷിയായ അണ്ണാ. ഡിഎംകെയുടെ മുൻമന്ത്രി സി.വി ഷണ്മുഖം വിമർശിച്ചു.  എന്നാൽ ബിജെപി ആരുടെയും അടിമ അല്ലെന്നും തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കെൽപ്പുണ്ടെന്നും അണ്ണാമല തിരിച്ചടിച്ചു. പിന്നാലെയാണ് നിലവിൽ ബിജെപി സഖ്യത്തിന് ഇല്ലെന്ന് അണ്ണാ.ഡിഎംകെ നിലപാടെടുതത്.

പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം ഡൽഹിയിൽ അമിത് ഷായുമായി കൂടികാഴ്ച നടത്തിയതിന് പിന്നാലെയാണ് , നിലവിൽ സഖ്യത്തിന് ഇല്ല എന്ന നിലപാട്. സംസ്ഥാനത്ത് ഒറ്റയ്ക്ക് നിലനിൽപ്പില്ലാത്ത ബിജെപി,  സഖ്യം ഇല്ലാതെ മത്സരിച്ചാൽ നോട്ടയ്ക്കും പിന്നിലാകും സ്ഥാനം എന്നും അണ്ണാ.ഡിഎംകെയുടെ പരിഹാസം ഉയർത്തുന്നുണ്ട്.

AIADMK and BJP not in alliance anymore, declares AIADMK leader Jayakumar

MORE IN BREAKING NEWS
SHOW MORE