sc-speaker

മഹാരാഷ്ട്ര  നിയമസഭയിലെ എം.എല്‍.എമാരുടെ അയോഗ്യതയില്‍  തീരുമാനം എടുക്കാത്തതില്‍ സ്പീക്കര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം . കോടതിവിധിയുടെ മാന്യത കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് ഉത്തരവില്‍ പരാമര്‍ശിച്ചു. ഉദ്ധവ് താക്കറ വിഭാഗത്തിന്‍റെ ഹര്‍ജി പരിഗണിച്ചാണ് രൂക്ഷവിമര്‍ശനം നടത്തിയത് .

 

ശിവസേനയെ പിളര്‍ത്തി ഏകനാഥ് ഷിന്‍ഡേ വിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍  ഇടപെട്ടില്ലെങ്കിലും ഷിന്‍ഡേ വിഭാഗത്തിലെ എം.എല്‍.എ മാര്‍ക്ക് കൂറുമാറ്റപ്രകാരമുള്ള അയോഗ്യത സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു സുപ്രീംകോ‍ടതി ഉത്തരവ്. സമയബന്ധിതമായി തീരുമാനമെടുക്കാന്‍ മേയ് 11നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍  നാലുമാസമായിട്ടും സ്പീക്കര്‍  തീരുമാനമെടുത്തിട്ടില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ അറിയിച്ചു. കോടതയില്‍ വാദം കേട്ട ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ,  സ്പീക്കര്‍ ഇത്രനാളായിട്ടും എന്ത് എടുക്കുകയായിരുന്നുവെന്ന് ആരാഞ്ഞു. 

 

കോടതി ഒരു സമയപരിധി നല്‍കിയില്ലായിരുന്നുവെങ്കിലും കോടതി ഉത്തരവിന്‍റെ അന്തസ് സ്പീക്കര്‍ കാത്ത് സൂക്ഷിക്കാന്‍ ബാധ്യസ്ഥാനാണെന്ന് സുപ്രീകോടതി പറഞ്ഞു. സ്കൂള്‍ കുട്ടിയെ പോലെ സ്പീക്കറോട് പെരുമാറരുത് എന്നായിരുന്നു സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഒഒരാഴ്‌ചയ്‌ക്കുള്ളിൽ വിഷയം പരിശോധിക്കണമെന്നും  സുപ്രീംകോടതി  സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന്  അന്ത്യശാസനം നല്‍കി . 

 

ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നതാണ് പ്രധാന വിഷയമെങ്കിലും ഇരുവിഭാഗത്തിലെയും എം.എല്‍.എ മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 34 ഹര്‍ജികളാണ് കോടതിയിലുള്ളത് . . 

 

Set timeline for deciding Sena MLAs' disqualification pleas: SC to Maharashtra Speaker