തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ രോഗികളില്ല; നിപയില്‍ ഇന്നും ആശ്വാസം

veena18
SHARE

നിപയില്‍ ഇന്നും ആശ്വാസം. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ രോഗികളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ പരിശോധിച്ച 218 സാംപിളുകള്‍ നെഗറ്റീവാണ്. ഇനി 136 സാമ്പിളുകളുടെ ഫലം വരാനുണ്ട്. നിലവില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലേക്ക് 37പേരെ കൂടി ഉള്‍പ്പെടുത്തിയതോടെ ആകെ എണ്ണം 1270 ആയി. പൊലീസിന്റെ സഹായത്തോടെയാണ് സമ്പർക്കത്തിലായവരെ കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പ് നിരന്തരം കമ്മ്യൂണിറ്റി സർവൈലൻസ് നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു

Nipah; No new patients on the third day

MORE IN BREAKING NEWS
SHOW MORE