മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ അന്തരിച്ചു

HIGHLIGHTS
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു
  • അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചു
mukundanppobit-13
SHARE

ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായിരുന്ന പി.പി.മുകുന്ദന്‍(77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കണ്ണൂര്‍ കൊട്ടിയൂരിന് സമീപം മണത്തണ നടുവില്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനായി 1946 ഡിസംബര്‍ ഒന്നിനാണ് അദ്ദേഹം ജനിച്ചത്.

തുണ്ടിയിലിലെ സെന്റ്  ജോസഫ് ഹൈസ്കൂളിൽ പത്താംതരം കഴിഞ്ഞശേഷം ആര്‍.എസ്.എസ് പ്രവര്‍ത്തകനായി. 1980, 1990 കാലത്ത് സംഘടന കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു. 16 വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ദക്ഷിണേന്ത്യ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.  പത്തുവര്‍ഷം വിട്ടുനിന്ന മുകുന്ദന്‍ സംഘടനയോട് വീണ്ടും അടുത്തത് 2016ലാണ്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

രണ്ടരപ്പതിറ്റാണ്ടിലേറെ ബി.ജെ.പി രാഷ്ട്രീയത്തെ കൈക്കുമ്പിളിലാക്കിയിരുന്ന നേതാവാണ് പി.പി. മുകുന്ദന്‍. സംഘപരിവാര്‍ പ്രവര്‍ത്തകരിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മുകുന്ദന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതിലും മുന്നിലായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങളുള്ള നേതാവുകൂടിയായിരുന്നു അദ്ദേഹം.

കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് പി.പി. മുകുന്ദന്‍ പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ മാര്‍ജിഭവനില്‍ വീണ്ടും കാലുകുത്തിയത് ,പത്തുര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം. പിന്നീട് മാറിമാറി വന്ന സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ പലതവണ നിശിതമായ വിമര്‍ശനം ഉന്നയിച്ച് തിരുത്തല്‍ശക്തിയുടെ ഭൂമികയിലായിരുന്നു ഇതുവരെ. ഒപ്പംനിന്ന പലരും കൈവിട്ടുപോയിട്ടും അദ്ദേഹം കുലുങ്ങിയില്ല. അടുത്തകാലത്ത് ഏതാണ്ട് ഏകാന്തവാസത്തിലായിരുന്നു അദ്ദേഹം. കെ ഭാസ്കർ റാവുവിെൻറ നേതൃത്വത്തിൽ അന്ന് 40 പേർ മുഴുവന്‍ സമയപ്രചാരകരായി നാടെങ്ങും സഞ്ചരിച്ചു. തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കുരുക്ഷേത്രം എന്ന നിരോധിത പത്രത്തിെൻറ പ്രതികളുമായി കൈയോടെ പിടികൂടപ്പെട്ട മുകുന്ദൻ ജയിലിലായി. ജയില്‍മോചിതനായശേഷം കോഴിക്കോട് വിഭാ പ്രചാരക് ആയി. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച  ഹിന്ദുസംഗമത്തോടെയാണ് പി പി മുകുന്ദൻ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടത് തുടര്‍ന്ന് തെക്കന്‍ ജില്ലകളിലായിപ്രവര്‍ത്തനം. കൂടുതലും തിരുവനന്തപുരത്ത്. 1991 ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറിയായ മുകുന്ദന്‍ ഒന്നരപതിറ്റാണ്ടിലേറെ പാര്‍ട്ടിയുടെ അനിഷേധ്യനേതാവായിരുന്നു. 2005 ല്‍ അദ്ദേഹത്തെ തെക്കേഇന്ത്യയുടെ സംഘടനാച്ചുമതല ഏല്‍പ്പിച്ചു. ഇതിനിടെ ദേശീയ നേതൃത്വം മുകുന്ദന്റെ പ്രവര്‍ത്തം തമിഴ്നാട്ടിലേക്ക് മാറ്റി. എങ്കിലും കേരളത്തില്‍ അദ്ദേഹത്തിന്റെ പിടി വിടുവിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് അദ്ദേഹം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Veteran BJP leader PP Mukundan passes away

MORE IN BREAKING NEWS
SHOW MORE