കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ബിജു പറയുന്നത് നുണ; രേഖ പുറത്തുവിട്ട് അനില്‍ അക്കര

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പി.കെ.ബിജുവിന്റെ പ്രസ്താവന നുണയെന്ന് അനില്‍ അക്കര. ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മിഷനായി ബിജുവിനെ നിയോഗിച്ച രേഖ അക്കര പുറത്തുവിട്ടു. സിപിഎമ്മാണ് ബിജുവിനെ നിയമിച്ചതെന്ന് ഫെയ്സ് ബുക്കില്‍ അക്കര പുറത്തുവിട്ട രേഖയില്‍ പറയുന്നു. അന്വേഷണ കമ്മിഷന്‍ അംഗമായിട്ടില്ലെന്ന് പി.െക.ബിജു പറഞ്ഞിരുന്നു. 

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുമായി ബന്ധമില്ലെന്ന് പി.കെ.ബിജു  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. തെളിവുണ്ടെങ്കില്‍ അനില്‍ അക്കര പുറത്തുവിടണം. വ്യക്തിഹത്യയാണ് നടക്കുന്നത്. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. സതീഷ് കുമാറിനെ പരിചയമില്ല. ഫോണ്‍, വാട്സാപ്പ് സന്ദേശങ്ങളുമുണ്ടായിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇഡിക്കുമുന്നില്‍ ഹാജരാകുമെന്നും ബിജു വ്യക്തമാക്കി. 

Karuvannur Bank Scam: Anil Akkara released the document against PK Biju