കരുവന്നൂര്‍ തട്ടിപ്പ് കേസ്; മുന്‍ എംപിയുടെ പങ്ക് ഞെട്ടിക്കുന്നതെന്ന് അനില്‍ അക്കര

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ സി.പി.എം നേതാക്കളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും.. തട്ടിപ്പുകാരുമായി തൃശ്ശൂരിലെ മുൻ എംപിക്ക് ബന്ധമുണ്ടെന്ന ഇ.ഡിയുടെ റിപ്പോർട്ട് ഇതിന്റെ സൂചനയാണ്. ഇ. ഡി പറയുന്ന എം.പി. : പി.കെ.ബിജുവാണെന്ന് കോൺഗ്രസ് ആരോപിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിനെ മറയാക്കി ആരൊക്കെ കള്ളപ്പണം വെളുപ്പിച്ചു ? . ഇ.ഡിയുടെ അന്വേഷണം ഈ ദിശയിലാണ്  . വായ്പയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പണം പലിശയ്ക്ക് നൽകുന്ന സതീഷ് കുമാറാണ് ഇതിന് നേതൃത്വം നൽകിയത്. സതീഷ് കുമാറിൻറെ റിമാൻഡ് റിപ്പോർട്ടിൽ ഇ. ഡി ഇക്കാര്യം വ്യക്തമായി പറയുന്നുമുണ്ട്. എസി മൊയ്തീൻ തിങ്കളാഴ്ച ഇഡിയ്ക്ക് മുന്നിലെത്തുകയാണ്. സഹകരണ സംഘത്തിൽ നിക്ഷേപിച്ച 28 ലക്ഷം രൂപ എവിടെ നിന്ന് കിട്ടിയെന്നാണ് ഇ.ഡിയുടെ ചോദ്യം. 

സഹകരണ സംഘത്തിൽ  അക്കൗണ്ട് മുഖേനയല്ല 28 ലക്ഷത്തിന്റെ കൈമാറ്റം. പണമായി 28 ലക്ഷം നിക്ഷേപിച്ചെന്നാണ് ആരോപണം. ഇതിന്റെ ഉറവിടമാണ് ഇ.ഡി. ചോദിക്കുന്നത്. തൃശ്ശൂർ കോർപ്പറേഷനിലെ സിപിഎം കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ എന്നിവർ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ കൂടിയാണ്. അറസ്റ്റിലായ സതീഷ് കുമാറും ഇവരും തമ്മിലുള്ള ബന്ധമാണ് ഇ.ഡി. അന്വേഷിക്കുന്ന മറ്റൊന്ന്. ഇ.ഡി പറയുന്ന എംപി പി കെ ബിജു ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങളോട് പി കെ ബിജു പ്രതികരിച്ചില്ല. ഇ.ഡിയുടെ റിമാൻസ് റിപ്പോർട്ടിലെ പരാമർശം  ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ബിജു പറഞ്ഞു. കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണങ്ങളോട് പിന്നീട് പ്രതികരിക്കാം എന്നാണ് പി കെ ബിജുവിന്റെ നിലപാട്. കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നുവന്ന സിപിഎം നേരത്തെ സമ്മതിച്ചിട്ടുണ്ട്. നേതാക്കൾ ഉൾപ്പെടെ പലർക്കും എതിരെ നടപടിയുമെടുത്തു. ജില്ലയിലെ മുതിർന്ന സിപിഎ നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. 

Anil akkara against PK Biju in Karuvannur bank scam