bishop-cyril-vasil-1

സിറോ മലബാര്‍സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ നല്‍കിയ കത്ത് ഭൂരിഭാഗം പള്ളികളിലും വായിച്ചില്ല. അതിരൂപതയില്‍ സിനഡും, മാര്‍പ്പാപ്പയും അംഗീകരിച്ച ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ സഹായിക്കുകയാണ് തന്റെ ദൗത്യമെന്ന് വ്യക്തമാക്കിയുള്ള ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിന്റെ കത്ത് ഇന്ന് പള്ളികളില്‍ വായിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. കുര്‍ബാന എങ്ങിനെ അര്‍പ്പിക്കണമെന്ന ആശങ്ക വര്‍ഷങ്ങളായി അതിരൂപതയിലും, സിറോ മലബാര്‍ സഭയിലും നിലനില്‍ക്കുന്നുവെന്നും ദൈവഹിതത്തിന് പൂര്‍ണമായി യോജിച്ച പരിഹാരം ഒരുമിച്ച് അന്വേഷിക്കാമെന്നും ഇടവകാംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കൂട്ടായ പ്രയത്നത്തിലൂടെ ശാശ്വതമായ പരിഹാരം കണ്ടെത്താനാകുമെന്നും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ആര്‍ച്ചുബിഷപ്പിന്റെ പരിഗണനാ വിഷയങ്ങള്‍ വെളിപ്പെടുത്താത്തത് സംശയാസ്പദമെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

 

Ernakulam angamaly archdiocese refuses to read out the circular issued by the pontifical delegate