യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്; എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചേക്കും

youth-congress-2
SHARE

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലും ഒന്നിച്ച് നീങ്ങാൻ എ, ഐ ഗ്രൂപ്പുകളുടെ ആലോചന. സംയുക്ത യോഗത്തിനിടെയാണ് ഇക്കാര്യം ഗ്രൂപ്പ് നേതൃത്വങ്ങൾ പരിഗണിച്ചത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആരെ മത്സരപ്പിക്കുമെന്ന കാര്യത്തിൽ സമവായം ആകാതിരിക്കുമ്പോഴാണിത്. അതേസമയം, സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒറ്റ പേരിലേക്ക് എത്താൻ എ ഗ്രൂപ്പ് പി.സി.വിഷ്ണുനാഥിനെയും ഡീൻ കുര്യാക്കോസിനെയും ഷാഫി പറമ്പിലിനെയും ചുമതലപ്പെടുത്തി. മൽസരിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന കെ.എം. അഭിജിത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, ജെ.എസ്. അഖിൽ എന്നിവരുമായി വീണ്ടും ചർച്ച നടത്തി ഏ ഗ്രൂപ്പിനുള്ളിൽ സമവായം കണ്ടെത്തും.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE