മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ ആക്രമിച്ചതില്‍ നടപടി ഉറപ്പ്: കര്‍ണാടക സ്പീക്കര്‍

Khader-Moral-Police
SHARE

കര്‍ണാടകയില്‍ സദാചാര പൊലീസിങ് അനുവദിക്കില്ലെന്ന് സ്പീക്കര്‍ യു.ടി ഖാദര്‍. മംഗലാപുരത്ത് മലയാളി വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിടില്ലെന്ന് സ്പീക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും ഖാദര്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

സഭയില്‍ നിഷ്പക്ഷ നിലപാട് ഉറപ്പെന്നും കര്‍ണാടക സ്പീക്കര്‍. സ്പീക്കര്‍ക്ക് രാഷ്ട്രീയം പറയാം, പക്ഷെ കക്ഷി രാഷ്ട്രീയം പാടില്ല. സഭയില്‍ പ്രതിപക്ഷത്തിന് തുല്യ അവകാശം ഉറപ്പാക്കുമെന്നും സ്പീക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE