'പറഞ്ഞവാക്ക് പാലിച്ചില്ല'; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എം.കെ. രാഘവന്‍

mk-Raghavan
SHARE

ബ്ലോക് പുന:സംഘടനയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് എം.കെ.രാഘവൻ എംപി. പുന:സംഘടനയിൽ ഒരു കൂടിയാലോചനയുമുണ്ടായില്ലെന്നും പറഞ്ഞവാക്ക് പാലിച്ചില്ലെന്നും രാഘവൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഈ രീതിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാവില്ല. രണ്ട് വർഷത്തിനിടെ ഉയർത്തിയ പരാതികളിൽ ഒന്നും താരീഖ് അൻവർ പരിഹാരം കണ്ടില്ലെന്നും രാഘവൻ കുറ്റപ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE