വിദ്യ വ്യജരേഖയ്ക്ക് ഉപയോഗിച്ചത് സ്കോളര്‍ഷിപ് സര്‍ട്ടിഫിക്കറ്റ്? സീലുകള്‍ തമ്മില്‍ സാദൃശ്യം

vidya-used-scholarship-cert
SHARE

വ്യാജരേഖ വിവാദത്തില്‍ മഹാരാജാസിലെ രേഖകള്‍ ശേഖരിച്ച് പൊലീസ്. അട്ടപ്പാടിയില്‍നിന്ന് അയച്ച വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ചു. കെ.വിദ്യ സമര്‍പ്പിച്ചത് രണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍. കെ.വിദ്യ വ്യജരേഖയ്ക്ക് ഉപയോഗിച്ചത് സ്കോളര്‍ഷിപ് സര്‍ട്ടിഫിക്കറ്റെന്ന് സംശയം. വിദ്യയുടെ ആസ്പയര്‍ സ്കോളര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് മനോരമ ന്യൂസിന്. സ്കോളര്‍ഷിപ് ചെയ്തത് 2018 ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെ. രണ്ടു രേഖയിലെയും സീലുകള്‍ തമ്മില്‍ സാദൃശ്യം ഈ രേഖയും പൊലീസ് പരിശോധിക്കുന്നു. 

വിദ്യയെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദ്യയാണ് തെറ്റ് ചെയ്തത്. കോളജിന്‍റെ വ്യാജ സീലാണ് ഉപയോഗിച്ചിരിക്കുന്നത്. കോളജ് പ്രി‍ന്‍സിപ്പല്‍ ഉള്‍പ്പടെ ആര്‍ക്കും പങ്കില്ല. പൊലീസ് അന്വേഷിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ വിദ്യയെ എസ്എഫ്ഐ സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു കണ്ടത്തട്ടേ എന്നും മന്ത്രി ആര്‍ ബിന്ദു തിരുവനന്തപുരത്ത് പറഞ്ഞു.

വിദ്യ ചെയ്തത് തെറ്റാണെന്നും കുറ്റവാളികളെ ആരും സംരക്ഷിച്ചിട്ടില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വ്യക്തമാക്കി. വിദ്യ എസ്.എഫ്.ഐ. നേതാവായിരുന്നില്ലെന്നും ജയരാജന്‍ അവകാശപ്പെട്ടു. പഴയ എസ്.എഫ്.ഐക്കാര്‍ ചെയ്ത തെറ്റിന് സംഘടന എന്ത് പിഴച്ചുവെന്നും ഇ.പി.ജയരാജന്‍. വ്യാജരേഖ ചമച്ചതില്‍ പി.എം.ആര്‍ഷോയ്ക്ക് പങ്കില്ലെന്നും പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പുറത്ത് പറയേണ്ടതില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  അതേസമയം വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ സി.പി.എം. നേതൃത്വത്തെ അറിയിച്ചു.

K.Vidya used scholarship certificate for fraud experiance certificate

MORE IN BREAKING NEWS
SHOW MORE