വിദ്യയ്ക്കെതിരായ കേസ്; അധികാരപരിധിയില്‍ തട്ടിക്കളിച്ചു പൊലീസ്; ഒടുവില്‍ അഗളി സ്റ്റേഷന്

Vidhya-Sreemathy
SHARE

അധികാരപരിധിയില്‍ തട്ടിക്കളിച്ചു നിന്ന പൊലീസ് കെ.വിദ്യയ്ക്കെതിരായ വ്യജരേഖ കേസ് ഒടുവില്‍ അഗളി സ്റ്റേഷനു കൈമാറി. എഫ്ഐആറിട്ട് മൂന്നു ദിവസം നീണ്ട അനശ്ചിതത്വത്തിനൊടുവിലാണ് തീരുമാനം. മഹാരാജാസിന്‍റെ പേരില്‍ നിര്‍മിച്ച വിദ്യയുടെ രണ്ടാമത്തെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് മനോരമ ന്യൂസ് പുറത്തുവിട്ടു. വ്യാജരേഖയ്ക്കായി ദുരുപയോഗിച്ചുവെന്ന് സംശയിക്കുന്ന സ്കോളര്‍ഷിപ് പ്രോജക്ട് രേഖയും മനോരമ ന്യൂസിന് ലഭിച്ചു.

അഗളിയൊ കൊച്ചിയോ. ആരുകേസെടുക്കും എന്ന സംശയം തീര്‍ക്കാന്‍ മാത്രം മൂന്നുദിവസം. അന്വേഷണം ഇഴഞ്ഞു തുടങ്ങിയെന്ന ആക്ഷേപം ഉയര്‍ന്നതോടെ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ കൊച്ചി പൊലീസ് അല്‍പം വൈകിയാണെങ്കിലും തുടങ്ങി . അഗളി കോളജ് അയച്ച വിദ്യ ചമച്ചെന്നു  കരുതുന്ന വ്യാജരേഖയുടെ പകര്‍പ്പുകളെല്ലാം  മഹാരാജാസിലെത്തി  ശേഖരിച്ചു . ഗസ്റ്റ് ലക്ചര്‍ നിയമനത്തിനായി വിദ്യ വ്യാജരേഖ സമര്‍പ്പിച്ചെന്ന കാസര്‍കോട് കരിന്തളം കോളജിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കൂടി കേസെടുത്തതോടെ   അധികാര പരിധിയിലെ തര്‍ക്കത്തിന് ആയുസില്ലെന്ന്  പൊലീസും തിരിച്ചറിഞ്ഞു. അന്വേഷണം അഗളി പൊലീസിന് കൈമാറി. കൊച്ചി പൊലീസ് ഇതുവരെ ശേഖറിച്ച വിവരങ്ങളും അഗളിക്ക് കൈമാറും. 

അതേസമയം  കാലടി സര്‌‍വകലാശാലയിലെ എംഫില്‍ പഠനകാലത്ത്  ലഭിച്ച ആസ്പയര്‍ സ്കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍  എറണാകുളം മഹരാജാസ് കോളജില്‍ 2018 19 കാലയളില്‍ ചെയ്ത  പ്രൊജക്ടിന്റെ  സര്‍ട്ടിഫിക്കേറ്റാണ് വിദ്യയുടെ  വ്യാജരേഖയ്ക്ക് ആധാരമെന്നാണ് സൂചന. കോളജ് വൈസ് പ്രിന്‍സിപ്പാളായിരുന്ന വി കെ ജയമോളിന്റെ ഒപ്പും സീലുമാണ് രേഖയിലുള്ളത്. ഈ ലെറ്റര്‍പാഡാണ് വ്യാജരേഖയാക്കി മാറ്റിയതെന്നാണ് നിഗമനം . വിദ്യ കോളജില്‍ പ്രോജക്ട് ചെയ്തിരുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി  സ്കോളര്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റും പൊലീസ് ശേഖരിച്ചു

Kerala Police transgered the case against Vidhya transfered to Agali Station

MORE IN BREAKING NEWS
SHOW MORE