മറൈന്‍ഡ്രവില്‍ നിന്ന് മാലിന്യം നീക്കിയിട്ട് 2 മാസം; സഞ്ചാരികളെ വെറുപ്പിച്ച് മാലിന്യക്കൂമ്പാരം

കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ മറൈന്‍ഡ്രവില്‍ സഞ്ചാരികളെ വെറുപ്പിച്ച് മാലിന്യക്കൂമ്പാരം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യം രണ്ട് മാസത്തിലെറെയായി നീക്കം ചെയ്തിട്ട്. ബ്രഹ്മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതില്‍ പിന്നെ നഗരസഭ ഇവിടെ നിന്ന് മാലിന്യം മാറ്റിയിട്ടില്ലെന്നാണ് ആരോപണം. അവധിയാഘോഷിക്കാന്‍ നിത്യേന നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. ആദ്യ കാഴ്ച്ച തന്നെ പ്രധാന കവാടത്തില്‍ കുമിഞ്ഞു കൂടിയ മാലിന്യം. മൂക്ക് പൊത്തി മാത്രമേ അകത്തേയ്ക്ക് പ്രവേശിക്കാനാകു.

ക്യാമറയെ നോക്കുകുത്തികളാക്കി  മാലിന്യം തള്ളല്‍ തുടരുകയാണ്. വാട്ടര്‍ മെട്രോ ജെട്ടിയിലെ പ്രവേശന കവാടത്തിനടുത്തും മാലിന്യക്കുന്ന്.  ഒരാള്‍പൊക്കമുണ്ട് മാസങ്ങള്‍ പഴക്കുമുള്ള മാലിന്യത്തിന്. ജൈവ അജൈവ മാലിന്യങ്ങള്‍ പുഴു അരിച്ച നിലയിലാണ്.  വേര്‍തിരിക്കാത്ത മാലിന്യമായതിനാല്‍ ഹരിത കര്‍മസേനയും തിരിഞ്ഞു നോക്കുന്നില്ല .  മറൈന്‍ഡ്രവിന്‍റെ പലയിടങ്ങളിലും കാഴ്ച ഇതൊക്കെതന്നെ.  അങ്ങനെ മാലിന്യ കാഴ്ച്ചകള്‍ സഞ്ചാരികളുടെ നല്ല കാഴ്ച മറയ്ക്കുന്നു.

Two months since the waste was removed from Marine Drive.