റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസ് വരാന്തയില്‍ തൂങ്ങി മരിച്ചനിലയില്‍; പരാതികളുടെ ഫയൽ സമീപം

kondotty-mappila-kala-acade
SHARE

മാപ്പിളപ്പാട്ട് കലാകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ. നാട്ടില്‍ വായുമലിനീകരണത്തിനിടയാക്കിയ പ്ലാസ്റ്റിക് കമ്പനിക്കെതിെര നടപടി ആവശ്യപ്പെട്ട് സിപിഎം അനുഭാവിയായ റസാഖ് നിരവധി തവണ സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. റസാഖിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമം മരണത്തിന് കാരണമായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.   പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ തൂങ്ങിമരിച്ചതിനു സമീപം  കണ്ടെത്തി.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസംമുൻപു മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തിരുന്നു. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു പുളിക്കൽ റസാഖ്. കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയായി രണ്ടു തവണ ചുമതലയേറ്റത് സിപിഎം നോമിനി ആയാണ്.   മാപ്പിളകലാഅക്കാദമി അംഗവുമാണ് റസാഖ്. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണു ജഡം കണ്ടത്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Kondotty Mappila kala Academy former secretary found dead

MORE IN BREAKING NEWS
SHOW MORE