ഷിബിലി പ്രശ്നക്കാരൻ; കടയിൽ നിന്ന് പണം പോകുന്നത് പതിവ്; ഷിബിലിയെക്കുറിച്ച് യൂസഫ്

hotel-worker-yusuf-speaks-o
SHARE

ഷിബിലി പ്രശ്നക്കാരൻ ആയിരുന്നുവെന്ന് സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ യൂസഫ് മനോരമ ന്യൂസിനോട്. കടയിൽ നിന്ന് പണം മോഷണം പോകുന്നുവെന്നു മനസിലാക്കിയാണ് ഷിബിലിയെ ഒഴിവാക്കിയത്. സിദ്ധിഖിന്റെ ഹോട്ടലിൽ ആണ് കൊലപാതകത്തിന്റെ ആസൂത്രണമടക്കം ചെയ്തത് എന്നാണ് നിഗമനം. 

രണ്ടാഴ്ച മുൻപാണ് വല്ലപ്പുഴ സ്വദേശി ഷിബിലി ഒളവണ്ണയിലെ ചിക് ബേക് എന്ന ഹോട്ടലിൽ ജോലിക്കെത്തുന്നത്. അന്ന് മുതൽ മുകളിൽ കാണുന്ന ആ മുറികളിൽ ഒന്നിലാണ് താമസിച്ചിരുന്നത്.

തൊട്ടടുത്ത മുറിയിയിരുന്നു സിദ്ധിഖ്‌. സംസാര പ്രിയനായ ഷിബിലി പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നുവന്നു ഹോട്ടൽ ജീവനക്കാരൻ യൂസഫ്. ഹോട്ടലിൽ നിന്ന് പണം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷിബിലിയെ നിരീക്ഷിക്കാൻ തുടങ്ങി. പണ പോകുന്നതിനു പിന്നിൽ ഷിബിലി ആണെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പുറത്താക്കാൻ തീരുമാനിച്ചു. ഷിബിലി പോയതിനു പിന്നാലെ ഹോട്ടലിൽ നിന്ന് ഇറങ്ങിപോയ സിദ്ധിഖിനെ പിന്നീട് ആരും കണ്ടിട്ടില്ല.

MORE IN BREAKING NEWS
SHOW MORE