ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി; അങ്ങനൊരു ഓഫിസ് അനുവദിച്ചില്ലെന്ന് സര്‍വകലാശാല; വിവാദം

controversy-over-inaugurati
SHARE

കേരള സർവകലാശാലയിലെ എംപ്ളോയിസ് സംഘ് ഓഫീസ് ഉത്ഘാടനത്തെക്കുറിച്ച് തർക്കം. സർവകലാശാല കാoപസിലെ കെട്ടിടം സംഘ് കൈയ്യേറി എന്നാണ് സർവകലാശാല പറയുന്നത്. ഓഫീസ് അനുവദിക്കാൻ അപേക്ഷ ലഭിച്ചിട്ടില്ലെന്നും അതിനാൽ കെട്ടിടം സംഘിന് അനുവദിച്ചിട്ടില്ലെന്നുമാണ് റജിസ്ട്രാർ അറിയിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരൻ സർവകലാശാല ക്യാംപസിലെത്തി. മന്ത്രിയെ  വിസി സ്വീകരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്. ഇതിനിടെ സിപിഎം, കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകൾക്ക് ഓഫീസ് കെട്ടിടം അനുവദിച്ചതിനെ കുറിച്ച് വിസി റജിസ്ട്രാറോട് റിപ്പോർട്ട് തേടി.

Controversy over inauguration of Employees Sangh office 

MORE IN BREAKING NEWS
SHOW MORE