2024 തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വിശാല സഖ്യമില്ല: യെച്ചൂരി

yechuri-28
SHARE

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോഴും 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. പിന്തുണ രാഹുലിനല്ല. വിഷയത്തിനാണ്. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രാദേശികതലത്തിലായിരിക്കും തിരഞ്ഞെടുപ്പ് സഹകരണം. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരിക്കും മല്‍സരമെന്നും യച്ചൂരി പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും ജനങ്ങള്‍ ഇതിന് ശക്തമായ മറുപടി നല്‍കുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിമര്‍ശിച്ചു

MORE IN BREAKING NEWS
SHOW MORE