ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ പ്ലാന്റ്; ബജറ്റില്‍ പ്രഖ്യാപിച്ച് കോര്‍പറേഷന്‍

kochibrahama-27
SHARE

ബ്രഹ്മപുരത്ത് ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കൊച്ചി കോര്‍പറേഷന്‍ ബജറ്റില്‍ . മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും, നഗരത്തിലുണ്ടായ പ്രതിസന്ധിയും കണക്കിലെടുത്ത് ഉറവിട മാലിന്യ സംസ്കരണമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയാണ് ബജറ്റവതരിപ്പിച്ചത്. പുതിയ കമ്പോസ്റ്റ് പ്ലാന്റും സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ആധുനിക മാലിന്യ സംസ്കരണ പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനം. നടത്തിപ്പിന് പ്രത്യേക കമ്പനി വേണമെന്ന നിർദേശം മേയർ മുന്നോട്ടുവച്ചു. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ ഡെമോൺസ്ട്രേഷൻ പാർക്ക് ഉണ്ടാക്കും. ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി 220 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കൊതുക് നിവാരണ പദ്ധതികൾക്കായി 20 കോടി രൂപയും മാറ്റിവെച്ചു. വെള്ളക്കെട്ട് ഒഴിവാക്കാൻ ആധുനിക രീതിയിലുള്ള യന്ത്രോപകരണങ്ങൾ വാങ്ങും. കനാൽ നവീകരണവും വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി 90 കോടി ചെലവാക്കും. കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾക്കായി 60 കോടി രൂപ നീക്കിവെച്ചു. അതേസമയം ചെലവ് ചുരുക്കൽ പ്രഖ്യാപിച്ച ബജറ്റിൽ ഡിവിഷൻ ഫണ്ട് സമ്പ്രദായം പൂർണമായും നിർത്തലാക്കി. 

New plant in Brahmapuram; Kochi Corporation Budget

MORE IN BREAKING NEWS
SHOW MORE