കാപികോ: കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു; സര്‍ക്കാരിന് ആശ്വാസം

kapico
SHARE

കാപികോ റിസോര്‍ട്ട് പൊളിക്കുന്നത് വൈകിയതിനെ തുടര്‍ന്ന് എടുത്ത കോടതി അലക്ഷ്യക്കേസിലെ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. റിസോര്‍ട്ട് പൊളിക്കല്‍ അവസാന ഘട്ടത്തിലാണെന്നത് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍, റിസോര്‍ട്ട് പൂര്‍ണമായും പൊളിച്ച് നീക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ചീഫ്‌ സെക്രട്ടറിക്ക് കോടതി മുന്നറിയിപ്പ് നല്‍കിരുന്നു. റിസോര്‍ട്ടിലെ 54 കോട്ടേജുകളും പൊളിച്ചതായും പ്രധാന കെട്ടിടം മാത്രമാണ് ബാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Kapico Resort Demolition

MORE IN BREAKING NEWS
SHOW MORE