വേനല്‍മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

rain-kerala
SHARE

സംസ്ഥാനത്ത് വേനല്‍മഴ കൂടുതല്‍ ശക്തമാകുന്നു. ഇന്ന് ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ മഴ ശക്തമാകും. ബുധനാഴ്ചവരെ കേരളത്തില്‍ മിക്ക ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടി മിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 

മിന്നലുള്ളപ്പോള്‍ തുറസായ സ്ഥലത്ത് നില്‍ക്കരുത്, വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത് , മരങ്ങള്‍ക്കും വൈദ്യുതി പോസ്റ്റുകള്‍ക്കും സമീപം വാഹനങ്ങള്‍ പാര്‍ക്കുചെയ്യരുത് എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. പലസ്ഥലങ്ങളിലും മിന്നല്‍ചുഴലിയും ആലിപ്പഴ വീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍മഴ  വ്യാപകമാകുമ്പോഴും സംസ്ഥാനത്ത് പകല്‍താപനില 35 മുതല്‍ 38 ഡിഗ്രിവരെയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Sumer rain across kerala; Thunder storm warning

MORE IN BREAKING NEWS
SHOW MORE