തൊഴിലുറപ്പ് പദ്ധതിയുടെ പണം തട്ടിയവര്‍ കുടുങ്ങും; നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി

rajeshemployment-26
SHARE

തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യാതെ ജനപ്രതിനിധികള്‍ കൂലി എഴുതിയെടുത്ത സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന വ്യാപക പരിശോധനനയ്ക്കും നിര്‍ദേശം നല്‍കി. തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി.മനോരമ ന്യൂസിന്റെ അന്വേഷണ പരമ്പരയെ തുടര്‍ന്നാണ് വിവിധ തലത്തിലെ ഇടപെടലുകള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.

പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത ദിവസം പോലും തൊഴിലുറപ്പ് ജോലി ചെയ്തെന്ന് കാട്ടിയാണ് പൂവച്ചല്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പണം തട്ടിയെടുത്തത്. ജനപ്രതിനിധികള്‍ ജോലി ചെയ്തിട്ടുള്ള എല്ലാ ഇടങ്ങളിലും സൂക്ഷമപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മിഷന്‍ ഡയറക്ടര്‍ അനുകുമാരി സര്‍ക്കുലര്‍ ഇറക്കി. സോഷ്യല്‍ ഓഡിറ്റും ഓംബുഡ്സ്മാന്റെ പരിശോധനയും വ്യാപകമാക്കുകയാണ്.

govt to take action against panchayat members in employment gurantee program fund fraud

MORE IN BREAKING NEWS
SHOW MORE