പാറ്റൂരിലെ ലൈംഗികാതിക്രമം; പ്രതി ആരാണന്ന് പോലും തിരിച്ചറിയാനാകാതെ പൊലീസ്

Pattoor-abuse-case-2103
SHARE

തിരുവനന്തപുരം പാറ്റൂരിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. പ്രതി ആരാണന്ന് തിരിച്ചറിയാൻ പോലും സാധിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ പ്രതിയെ തിരിച്ചറിയാനാണ് പൊലീസിന്‍റെ മുഖ്യശ്രമം. എന്നാൽ ലഭ്യമായ ദൃശ്യങ്ങളിൽ നിന്നൊന്നും അക്രമിയെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സാക്ഷികളെ കണ്ടെത്താനും ശ്രമമുണ്ട്. കഴിഞ്ഞ പതിമൂന്നിന് രാത്രി പാറ്റൂരിനടുത്ത് മൂലവിളാകം റോഡിലാണ് നാല്‍പത്തൊന്‍പതുകാരിയായ വീട്ടമ്മ ആക്രമിക്കപ്പെട്ടത്. കേസ് അന്വേഷിക്കുന്നതിൽ വീഴ്ചവരുത്തിയ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പേട്ട പൊലീസിനാണ് അന്വേഷണച്ചുമതല.

The police could not find the suspect in Pattoor abuse case

MORE IN BREAKING NEWS
SHOW MORE