നടുത്തളത്തില്‍ 5 യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം; കടുപ്പിച്ച് പ്രതിപക്ഷം

shamseer-vd-satheesan
SHARE

നിയമസഭയ്ക്കകത്ത് പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. യുഡിഎഫിലെ അഞ്ച് എംഎല്‍എമാര്‍ നടുത്തളത്തില്‍ സത്യാഗ്രഹം തുടങ്ങും. ടി.ജെ.വിനോദ്, അന്‍വര്‍ സാദത്ത്, കുറുക്കോളി മൊയ്തീൻ, ഉമ തോമസ്, എ.കെ.എം അഷറഫ് എന്നിവരാണ് സമര രംഗത്ത്. സഭ നിരന്തരം തടസപ്പെട്ടിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്. പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതിനാലാണ് സത്യഗ്രഹമെന്ന് വി.ഡി.സതീശന്‍. എന്തുകൊണ്ട് ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നടുത്തളത്തിലെ സത്യഗ്രഹ പ്രഖ്യാപനം ചട്ടവിരുദ്ധമെന്ന് മന്ത്രി കെ.രാജന്‍. സമാന്തര സഭ ചേര്‍ന്ന് പ്രതിപക്ഷം സഭയെ വെല്ലുവിളിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്. പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം ഇന്നും സഭാ ടിവി പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നില്ല. 

Opposition intensified the protest inside the assembly

MORE IN BREAKING NEWS
SHOW MORE