ഡിഗ്രി വരെ പഠിച്ചവര്‍ക്കെല്ലാം തൊഴിലില്ലായ്മ വേതനം; വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

karnataka-congress-rahul-dk
SHARE

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി. ഡിഗ്രി വരെ പഠിച്ചവര്‍ക്കെല്ലാം തൊഴിലില്ലായ്മ വേതവും അഞ്ചുവര്‍ഷം കൊണ്ടു പത്തുലക്ഷം തൊഴിലവസരവും ഉറപ്പുവരുത്തുമെന്നാണ് യുവാക്കളെ ലക്ഷ്യം വച്ചുള്ള പ്രഖ്യാപനം. രണ്ടുമാസത്തിനിടെ  കോൺഗ്രസ് നൽകുന്ന നാലാമത്തെ തിരഞ്ഞെടുപ്പു വാഗ്ദാനമാണിത്. ബെളഗാവിയിലെ യുവക്രാന്തി സമാവേശ റാലി നയിച്ചാണു രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു തുടക്കമിട്ടത്. ഭാരത് ജോഡോ യാത്രയുടെ കർണാടക പര്യടനത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നേരിട്ടു  മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണു യുവനിധി പദ്ധതിയെന്നു രാഹുല്‍ പറഞ്ഞു.  

2 വർഷത്തേക്കു പ്രതിമാസം ബിരുദധാരികൾക്ക് 3000 രൂപ വീതവും ഡിപ്ലോമക്കാർക്ക് 1500 രൂപ വീതവും നല്‍കുന്നതാണു യുവനിധി. അധികാരത്തിലെത്തിയാല്‍ 5കൊല്ലം കൊണ്ട് പത്തുലക്ഷം പുതിയ തൊഴില്‍ അവസരങ്ങളുണ്ടാക്കും. സര്‍ക്കാര്‍ മേഖലയിലെ രണ്ടര ലക്ഷം ഒഴിവുകള്‍ നികത്തുമെന്നുമാണ് പ്രഖ്യാപനങ്ങള്‍. കോൺഗ്രസ് നൽകുന്ന നാലാമത്തെ തിരഞ്ഞെടുപ്പു വാഗ്ദാനമാണിത്. പാർട്ടി അധികാരത്തിലേറിയാൽ ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതിയും, പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കുന്ന ഗൃഹജ്യോതിയും, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോഗ്രാം വീതം സൗജന്യ അരി അന്നഭാഗ്യ പദ്ധതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Karnataka Congress Promises monthly allowance to unemployed

MORE IN BREAKING NEWS
SHOW MORE