ബില്ലുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പാസ്; സഭാസമ്മേളനം വെട്ടിച്ചുരുക്കി, ഇന്ന് പിരിയും

assembly-bill
SHARE

പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് ഇന്ന് പിരിയും. ധനബില്ലും ധനവിനിയോഗ ബില്ലും ചര്‍ച്ചയില്ലാതെ പാസാക്കി. പൊതുജനാരോഗ്യ, പഞ്ചായത്തി രാജ് ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കി. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി.

അതിനിടെ നിയമസഭയ്ക്കകത്ത് പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. അഞ്ച് എംഎല്‍എമാര്‍ നടുത്തളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. അന്‍വര്‍ സാദത്ത്, ടി.ജെ.വിനോദ്, ഉമ തോമസ്, എ.കെ.എം. അഷറഫ്, കുറുക്കോളി മൊയ്തീന്‍ എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്. പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു.  സ്പീക്കറുടെ റൂളിങ് ലംഘിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയല്ല. നടപടി എടുത്തിരുന്നെങ്കില്‍ പലരും സഭയില്‍ കാണില്ലായിരുന്നുവെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

Kerala Assembly will be adjourned today for an indefinite period

MORE IN BREAKING NEWS
SHOW MORE