മലമ്പുഴയില്‍ കാട്ടാനക്കൂട്ടം വാഹനം തകര്‍ത്തു; മല്‍സ്യത്തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്

wildelephantmalambuzha-19
SHARE

മലമ്പുഴ കരടിയോടില്‍ മല്‍സ്യത്തൊഴിലാളിക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് തലനാരിഴയ്ക്ക് ആനക്കൂട്ടത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടത്. സുന്ദരന്‍ സഞ്ചരിച്ച ഇരുചക്രവാഹനം ആനക്കൂട്ടം തകര്‍ത്തു. മീന്‍പിടിക്കുന്നതിനായി പുലര്‍ച്ചെ അഞ്ച് മണിയോടെ മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തേക്ക് എത്തിയതായിരുന്നു സുന്ദരന്‍. വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാഞ്ഞടുത്ത കാട്ടാനക്കൂട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും സുന്ദരന്‍ ഓടി രക്ഷപെടുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Wild elephant attack in Malambuzha

MORE IN BREAKING NEWS
SHOW MORE