ആര്‍ച്ച് ബിഷപ്പ് കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്ന് പറഞ്ഞത്: വി.ഡി.സതീശന്‍

vd-satheesan-02
SHARE

തലശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടേത് വൈകാരിക പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. റബര്‍ കര്‍ഷകരുടെ സങ്കടമാണ് അദേഹം പങ്കുവെച്ചത് ഇതിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാനാവില്ല. വൈദികനായ സ്റ്റാന്‍ സ്വാമിയെ ജയിലിലിട്ട് കൊല്ലുകയും നിരവധി വൈദികരെ തടവിലാക്കുകയും ചെയ്ത സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പള്ളികളും ആക്രമിച്ചു. ക്രൈസ്തവ സമൂഹത്തെ തൂടര്‍ച്ചയായി വേട്ടയാടുന്നവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും വി.ഡി. സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

VD Satheesan about Mar Joseph Pamplany

MORE IN BREAKING NEWS
SHOW MORE