‘വിവരങ്ങള്‍ പത്തുദിവസത്തിനകം നല്‍കും’; ഡല്‍ഹി പൊലീസിനോട് രാഹുല്‍

rahul-gandhi-driving-1903
SHARE

ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ തന്നെ കണ്ട് പരാതികള്‍ പറഞ്ഞുവെന്ന  പ്രസ്താവനയുടെ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കുമെന്ന് രാഹുല്‍ഗാന്ധി ഡല്‍ഹി പൊലീസിനെ അറിയിച്ചു. സമാന ചോദ്യങ്ങള്‍ ഭരണകക്ഷിയിലെ നേതാക്കളോട് ചോദിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. പൊലീസ് നടപടിക്ക് അദാനി വിഷയത്തിലെ നിലപാടുമായി ബന്ധമില്ലെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണം മുന്നോട്ടുകൊണ്ടുപോകാവുന്ന വിവരങ്ങള്‍ രാഹുല്‍ പങ്കുവച്ചിട്ടില്ലെന്ന് പൊലീസും അറിയിച്ചു. നേരത്ത വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് രാഹുലിന്‍റെ വസതിയിലെത്തി മണിക്കൂറുകള്‍ കാത്ത് നിന്നെങ്കിലും മൊഴി രേഖപ്പെടുത്താനായില്ല. തുടര്‍ന്ന് നോട്ടീസ് നല്‍കി പൊലീസ് മടങ്ങി. 

Rahul Gandhi to Delhi Police

MORE IN BREAKING NEWS
SHOW MORE