
രാഹുല്‍ഗാന്ധിക്കെതിരായ പൊലീസ് നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കലെന്ന് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയില്‍ ലക്ഷക്കണക്കിന് സ്ത്രീകളെ നേരില്‍ കണ്ട് രാഹുല്‍ സംസാരിച്ചിരുന്നു. ഈ വിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ നല്‍കണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി കുറ്റപ്പെടുത്തി. ഇപ്പോഴുണ്ടായ നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കലാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Abhishek Manu Singhvi on delhi police action