
തലശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ആരെ സഹായിക്കാനെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പ്രസ്താവനയ്ക്കെതിരെ വൈദികരില്‍നിന്ന് തന്നെ എതിര്‍പ്പുണ്ട്. കര്‍ഷകരെ വഞ്ചിച്ചവരാണ് ബി.ജെ.പിക്കാര്‍. പ്രസ്താവന കുടിയേറ്റ ജനത തള്ളുമെന്നും എം.വി.ജയരാജന്‍ പറഞ്ഞു.
എന്നാല്‍ തലശേരി ആര്‍ച്ച് ബിഷപ് ബി.ജെ.പിക്ക് അനുകൂലമായി പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ക്രിസ്തീയ മതപുരോഹിതര്‍ അത്തരത്തില്‍ ചിന്തിക്കുമെന്ന് കരുതുന്നില്ല. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും ജയരാജന്‍ പ്രതികരിച്ചു.
കണ്ണൂർ ആലക്കോട് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന കർഷക ജ്വാലയുടെ സമാപന സമ്മേളനത്തിൽ മാർ ജോസഫ് പാംപ്ലാനിയുടെ ഈ പരാമർശം. നിലപാടിൽ ഇന്നും മാറ്റമില്ല. കത്തോലിക്ക സഭയുടെ പ്രതികരണമായി ഇതിനെ കാണണ്ടന്ന് വിശദീകരിക്കുന്ന പാംപ്ലാനി ബി ജെ പി യുമായി ഒരു ഐത്തവുമില്ലെന്നും പറയുന്നു. റബ്ബർ കർഷകനെ സഹായിക്കാമെന്ന് പറഞ്ഞ് ആരു വന്നാലും പിന്തുണ അവർക്കാവും. ദേശീയ തലത്തിൽ ന്യൂന പക്ഷങ്ങൾ അക്രമിക്കപ്പെടുന്നത് നിസാരമായി കാണുന്നില്ലെന്നും അദ്ദഹം വ്യക്തമാക്കി. കര്‍ഷകരോടുള്ള കേന്ദ്ര നിലപാട് ഓർമിപിച്ചായിരുന്നു ബിഷപ്പിനുള്ള കെ.സി.വേണുഗോപാലിന്റെ
ഏത് തുറുപ്പ് ചീട്ട് ഇറക്കിയാലും ആര്‍.എസ്.എസും ബി.ജെ.പിയും ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. റബ്ബര്‍ വിലയിടിവിന് കാരണക്കാരായ കേന്ദ്ര സര്‍ക്കാരിനെതിയുള്ള പ്രതികരണമാണ് പാംപ്ലാനി നടത്തിയതെന്ന് പറഞ്ഞ് ജോസ് കെ.മാണിയുടെ പിന്തുണ.
MV Jayarajan against Mar Joseph Pamplany