മാലിന്യം തരംതിരിക്കുന്നതില്‍ പിഴവുപറ്റി; സമ്മതിച്ച് തദ്ദേശ വകുപ്പ്

guidelineslsd-19
SHARE

മാലിന്യസംസ്കരണത്തിലെ അടിസ്ഥാനകാര്യം മുതല്‍ പിഴവു പറ്റിയെന്നു സമ്മതിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്.  മാലിന്യംതരംതിരിക്കുന്നതിലെ നിലവിലെ രീതി പാളിയതോടെ പുതുക്കിയ രീതികളിലേക്ക് മാറണമെന്നു ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സെക്രട്ടറി ഉത്തരവിറക്കി.  ബ്രഹ്മപുരത്ത് അജൈവമാലിന്യമടക്കം കുന്നുകൂടിയതോടെയാണ് സംസ്കരണം പാളി, കത്തുന്ന അവസ്ഥയിലേക്ക് എത്തിയത്. 

തരംതിരിക്കുന്നതിലെ വീഴ്ചയാണ് മാലിന്യസംസ്കരണത്തെയാകെ താളം തെറ്റിക്കുന്നതെന്നാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവില്‍ കുറ്റപ്പെടുത്തുന്നത്. ഹരിത കര്‍മ്മസേന വീടുകളിലെത്തി ശേഖരിച്ച് തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നു. കുറെ മാലിന്യങ്ങള്‍ പുനരുപയോഗിക്കാം. പുനരുപയോഗിക്കാന്‍ കഴിയാത്ത അജൈവ മാലിന്യങ്ങള്‍ സിമന്‍റ് ഫാക്ടറിയിലെ ചൂളയിലോ, പ്ലാസ്റ്റിക് ഷെഡിങ്ങ് യൂണിറ്റിലോ കൊണ്ടു പോകുന്നു. ഇക്കാര്യത്തില്‍ പിഴവ് സംഭവിക്കുമ്പോഴാണ് ബ്രഹ്മപുരത്തിലേതിനു സമാനമായ മാലിന്യമലകള്‍ ഉണ്ടാകുന്നത്. നിലവിലെ രീതികള്‍ പലേടത്തും പാളിയതോടെ ക്ലീന്‍കേരള കമ്പനി ഹരിതകര്‍മസേനകള്‍ക്ക് പരിശീലനം നല്‍കുക,  തരം തിരിവ് യഥാക്രമം നടക്കുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ മോണിറ്ററിങ്ങ് കമ്മിറ്റിയെ വരെ ചുമതലപ്പെടുത്തുക, തുടങ്ങി 31 നിര്‍ദേശങ്ങള്‍ ഉത്തരവില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഓരോ മാസവും സ്വീകരിക്കേണ്ട അജൈവ മാലിന്യങ്ങളുടെ ലിസ്റ്റും ഉത്തരവിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

Local self department secretary issued guidelines for waste management

MORE IN BREAKING NEWS
SHOW MORE