പഞ്ചാബില്‍ ഇന്റര്‍നെറ്റ് വിലക്ക് നീട്ടി; അമൃത് പാല്‍ സിങ് 'പിടികിട്ടാപ്പുള്ളി'; വ്യാപക പരിശോധന

amritpalpunjabnew-19
ചിത്രം: ഗൂഗിള്‍
SHARE

പഞ്ചാബില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് നാളെ വരെ നീട്ടി സര്‍ക്കാര്‍. എസ്.എം.എസ് അടക്കമുള്ള സേവനങ്ങള്‍ക്കും വിലക്കുണ്ട്. വോയിസ് കോളുകള്‍ മാത്രമാണ് നിലവില്‍ അനുവദനീയമായത്. അതേസമയം ഖലിസ്ഥാന്‍ വാദി അമൃത് പാല്‍ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. വാരിസ് പഞ്ചാബ് ദേ തലവനായ അമൃത് പാലിനായി ഹിമാചലിലും തിരച്ചില്‍ ഊര്‍ജിതമാക്കി. അമൃത് പാലിന്‍റെ ആഡംബര എസ്.യു.വിയും ആയുധങ്ങളും പൊലീസ് പിടികൂടി. ഇയാളുെട ഉപദേശകനും സാമ്പത്തിക സ്രോതസുമായ ദല്‍ജീത് സിങ്ങിനെയും പൊലീസ് രാവിലെ അറസ്റ്റ് ചെയ്തു. ഇതോടെ പൊലീസ് നടപടിയില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 79 ആയി.

Internet services suspended in Punjab as police launch operation to arrest Amritpal Singh

MORE IN BREAKING NEWS
SHOW MORE