കാണാന്‍ വിസമ്മതിച്ച് രാഹുല്‍; 2 മണിക്കൂര്‍ കാത്ത് ഡല്‍ഹി പൊലീസ് മടങ്ങി

ചിത്രം: ANI

രാജ്യത്തെ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമര്‍ശത്തില്‍ വിശദീകരണം തേടിയെത്തിയ ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയെ കാണാനാവാതെ മടങ്ങി. രണ്ട് മണിക്കൂറോളം കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കാത്തുനിന്നുവെങ്കിലും ഒടുവില്‍ രാഹുലിന്റെ മൊഴിയെടുക്കാനാവാെത മടങ്ങി. സുരക്ഷാ സംഘം പൊലീസിനെ അകത്ത് പ്രവേശിപ്പിക്കാനും തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരു േഗറ്റിലൂടെ പൊലീസ് അകത്ത് കടക്കാന്‍ ശ്രമിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 

അതേസമയം, ഭയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ടും കെസി വേണുഗോപാലും പ്രതികരിച്ചു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പെരുമാറ്റം രാജ്യം കാണുന്നുണ്ടെന്നും രാഹുലിനെ സര്‍ക്കാരിന് ഭയമാണെന്നും ഗെലോട്ട് പറഞ്ഞു.

Delhi police returned from rahul's home