രാഹുലിനെതിരെ ഫാഷിസ്റ്റ് നടപടിയെന്ന് ഗെലോട്ട്; തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; കെ.സി

leaderscongress-19
SHARE

ഡല്‍ഹി പൊലീസിന്‍റെ നടപടി രാഷ്ട്രീയ വേട്ടയാടലന്ന് കോണ്‍ഗ്രസ്. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിക്കുന്നതെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. ഭയപ്പെടുത്താന്‍ സര്‍ക്കാര്‍ നോക്കേണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

ജനവുരി 30 ന് ശ്രീനഗറിലെ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെട്ടത്. രാഹുല്‍ വിശദീകരണം നല്‍കിയതാണെന്ന് വ്യക്തമാക്കിയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, അദാനി– മോദി ബന്ധം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്ന് ആരോപിച്ചു. അദാനി വിഷയത്തില്‍ മറുപടി പറയുന്നതിന് പകരം രാഹുലിനെ വേട്ടയാടുന്നു. രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് ഭയമെന്ന് പറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടപടിയെ ഫാസിസമെന്ന് വിഷേഷിപ്പിച്ചു. പൊലീസ് നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു sot Jayram .നാളെ ചേരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം കോണ്‍ഗ്രസ് ഉന്നയിക്കും.

Congress leaders on delhi police action in Rahul's home

MORE IN BREAKING NEWS
SHOW MORE