11ാം ഓവറില്‍ ലക്ഷ്യം മറികടന്ന് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 10 വിക്കറ്റ് തോല്‍വി

Indian-batter-Ravindra-Jade
SHARE

വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യയെ പത്തുവിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ. 118 റണ്‍സ് വിജയലക്ഷ്യം പതിനൊന്നാം ഓവറില്‍ മറികടന്നു. ബോളുകളുടെ എണ്ണത്തില്‍ ഇന്ത്യയുെട ഏറ്റവും കനത്ത പരാജയമാണ്. മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും അര്‍ധസെഞ്ചുറി നേടി. മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ ഓപ്പമെത്തിയതോടെ അവസാന മല്‍സരം നിര്‍ണായകമായി. അഞ്ചുവിക്കറ്റ് വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തു. നാലുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 31 റണ്‍സെടുത്ത വിരാട് കോലി ടോപ് സ്കോററായി. ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും റണ്ണൊന്നുമെടുക്കാതെ പുറത്തായി. കെ.എല്‍.രാഹുലും ഹര്‍ദിക് പാണ്ഡ്യയും രണ്ടക്കം കടന്നില്ല.  

Australia thrash India by 10 wickets

MORE IN BREAKING NEWS
SHOW MORE