തീയണയ്ക്കാന്‍ ചെലവിട്ടത് ഭീമമായ തുക; എത്രയെന്ന് പിന്നീട് പറയാം: മേയര്‍

ഹരിത ട്രൈബ്യൂണല്‍ പിഴയില്‍ അപ്പീല്‍ നല്‍കുമെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍. ട്രൈബ്യൂണല്‍ ഉത്തരവ് കോര്‍പറേഷന്റെ വിശദീകരണം കേള്‍ക്കാതെയാണ്. നഷ്ടം നിര്‍ണയിക്കുന്നതിന് മുന്‍പാണ് പിഴയിട്ടത്. നിയമവിദഗ്ധരുമായി ആലോചിച്ച് മുന്നോട്ടുപോകുമെന്നും മേയര്‍ പറഞ്ഞു. ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ ചെലവിട്ടത് ഭീമമായ തുകയാണ്. അത് മുടക്കിയത് കോര്‍പറേഷനാണ്, തുക എത്രയെന്ന് പിന്നീട് പറയാമെന്നും മേയര്‍ പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മേയർ എം. അനിൽകുമാർ. ഈ വിധി നടപ്പാക്കേണ്ടി വന്നാൽ കോർപറേഷന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് മേയർ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Will Give Appeal Against National Green Tribunal Verdict: Kochi Mayor