‘എതിര്‍പ്പുകള്‍ക്കിടെയിലും അഭിപ്രായം പറയാന്‍ മടികാട്ടിയില്ല’; അനുശോചിച്ച് മുഖ്യമന്ത്രി

മാര്‍ ജോസഫ് പൗവത്തിലിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദൈവശാസ്ത്രവിഷയങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു മാര്‍ പൗവത്തിലെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.  കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ഉണ്ടായിരുന്ന അദ്ദേഹവുമായി വിയോജിപ്പുകള്‍ തുറന്നുപറയേണ്ട അനേകം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. രൂക്ഷമായ എതിര്‍പ്പുകള്‍ വന്നപ്പോഴും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ അദ്ദേഹം മടികാട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സഭയ്ക്കും സമൂഹത്തിനും അനിഷേധ്യമായ നേതൃത്വം നല്‍കിയ വലിയ ഇടയനായിരുന്നു മാര്‍ ജോസഫ് പൗവത്തിലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.  സഭയുടെ വിശ്വാസപരവും ഭൗതികവുമായ ഉണര്‍വിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. ഭാരതസഭയുടെ കരുത്തുറ്റ നേതൃത്വങ്ങളില്‍ ഒരാളെയാണ് നഷ്ടമായതെന്ന്  കര്‍ദിനാള്‍   ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയും അനുസ്മരിച്ചു. സഭയുടെ മാര്‍ഗദര്‍ശിയായിരുന്നു മാര്‍ പൗവത്തിലെന്ന് സി.ബി.സി.ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരിച്ചു. ക്രൈസ്തവസഭാ ഐക്യത്തിന്റെ ശക്‌തനായ വക്താവായിരുന്നു മാർ ജോസഫ് പൗവത്തിലെന്ന് കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത അനുസ്മരിച്ചു.  

സഭയുടെ മാര്‍ഗദര്‍ശിയായിരുന്നു അന്തരിച്ച മാര്‍ പൗവത്തിലെന്ന് സി.ബി.സി.ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരിച്ചു. ക്രൈസ്തവസഭാ ഐക്യത്തിന്റെ ശക്‌തനായ വക്താവായിരുന്നു മാർ ജോസഫ് പൗവത്തിലെന്ന് കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Condolences of CM for Former Archbishop of Changanacherry Archdiocese Mar Joseph Powathil