‘വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം’; ചര്‍ച്ചയായി രേണുരാജിന്റെ പോസ്റ്റ്

എറണാകുളം ജില്ലാ കലക്ടർ രേണു രാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വനിതാദിനാശംസ ചർച്ചയാകുന്നു. നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണെന്നും, വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്നുമാണ് പോസ്റ്റ്. പോസ്റ്റിന് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തവും, അനുബന്ധ പ്രശ്നങ്ങളിലും ഇടപെട്ട്  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വനിതാ ദിനത്തിൽ രേണു രാജിനെ വയനാട് കലക്ടറായി സ്ഥലം മാറ്റിയത്. സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നതിനുശേഷവും ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി ബ്രഹ്മപുരം വിഷയത്തിൽ കോടതിയുടെ ചോദ്യങ്ങൾക്ക് രേണു രാജ് കൃത്യമായ മറുപടി നൽകിയിരുന്നു. 

FB Post of Renuraj in women's day