എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

ബ്രഹ്മപുരം മാലിന്യപ്ളാന്റിലെ തീപിടിത്തവും കൊച്ചിയാകെ വ്യാപിച്ച വിഷപ്പുകയും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണവും ഹൈക്കോടതി വിമര്‍ശനവും നേരിടുന്നതിനിടെ എറണാകുളം കലക്ടര്‍ ഡോ. രേണു രാജിനെ മാറ്റി. വയനാട്ടിലേക്കാണ് മാറ്റം. എന്‍.എസ്.കെ.ഉമേഷാണ് പുതിയ കല്ക്ടര്‍. മറ്റ് മൂന്ന് ജില്ലകളിലും കലക്ടര്‍മാര്‍ക്ക് മാറ്റമുണ്ട്. ഹരിത വി. കുമാര്‍ ആലപ്പുഴയിലും വി.ആര്‍.കൃഷ്ണ തേജ തൃശൂരിലും എ.ഗീത കോഴിക്കോട്ടും  കലക്ടര്‍മാരാവും. കലക്ടറെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു.  

 Govt issues fresh transfer orders for IAS officers