ഉസ്ബെക്കിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനി നിര്‍മിച്ച സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി. സിറപ്പ് നിര്‍മിക്കുന്ന മാരിയോൺ ബയോടെക്കിന്‍റെ ഉൽപ്പാദന ലൈസൻസ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ഡ്രഗ് കണ്ട്രോൾ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. സിറപ്പില്‍ വിഷാംശം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആകെയെടുത്ത 36 സാംപിളുകളില്‍ 22 എണ്ണത്തിലും ഈഥലൈൻ ഗ്ലൈക്കോളിന്‍റെ സാന്നിധ്യമുണ്ട്. ഇതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനമായത്.
ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് മരിയോൺ ബയോടെക്കിന്‍റെ സിറപ്പ് കാരണമായെന്നാണ് ആരോപണം. ഈ കമ്പനിയുടെ സിറപ്പുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ലൈസന്‍സില്ല. നേരത്തെ ഗാംബിയയിലും ഇന്ത്യന്‍ കമ്പിനി നിര്‍മിച്ച സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു.
Action is recommended against DOC-1 cough syrup manufacturers