ബ്രഹ്മപുരം തീപിടിത്തം: കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് തേടി

ബ്രഹ്മപുരം മാലിന്യ സംസ്കരണപ്ളാന്റിലെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ടെന്ന് ജില്ലാ കലക്ടർ . കൊച്ചി നഗരസഭ സെക്രട്ടറിയോട് അടക്കം റിപ്പോർട്ട് തേടിയെന്നും ഇത് ലഭിച്ചാലുടൻ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചുചേർക്കുമെന്നും കലക്ടർ രേണു രാജ് മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ മാലിന്യത്തിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ബ്രഹ്മപുരത്ത് രണ്ടാം ദിവസവും തുടരുകയാണ്.

പുലർച്ചെ വാഹനഗതാഗതം പോലും ദുഷ്കരമാക്കുന്ന രീതിയിലായിരുന്നു കൊച്ചി നഗരത്തിലെ പല പ്രദേശങ്ങളിലേക്കും ബ്രഹ്മപുരത്ത് നിന്നുള്ള പുകപടർന്നത്. ജനം ബുദ്ധിമുട്ടി.ഇതിനിടെയാണ് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോടാണ് കലക്ടർ റിപ്പോര്‍ട്ട് തേടിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനൊപ്പം അത് ആവർത്തിക്കാതിരിക്കാനുള്ള നടപടിയും ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലേകാലോടെ പടർന്നു പിടിച്ച തീ അണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

Collector seeks detailed report on Brahmapuram Fire