വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: പണമിടപാട് ഇല്ല; നന്മ ആഗ്രഹിച്ചു: ഇടനിലക്കാരന്‍

ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍പ്പെട്ട കുഞ്ഞിന്‍റെ കൈമാറ്റത്തില്‍ നന്മ മാത്രമാണ് ആഗ്രഹിച്ചതെന്ന് കൈമാറ്റത്തില്‍ ഇടപെട്ട സുഹൃത്ത് മനോരമ ന്യൂസിനോട്. ഇരുകുടുംബങ്ങളുടെയും അവസ്ഥ മനസിലാക്കി കുഞ്ഞിനെ സുരക്ഷിത കരങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. കുഞ്ഞിന്‍റെ ഭാവികൂടി കണക്കിലെടുത്താണ് പുതിയ ജനനസര്‍ട്ടിഫിക്കറ്റിനായി ശ്രമിച്ചതെന്നും ഇതില്‍ പാകപിഴകളുണ്ടായെന്നും വെളിപ്പെടുത്തല്‍.

കുഞ്ഞിന്‍റെ കൈമാറ്റത്തില്‍ ഇടപെട്ട ആലുവ സ്വദേശിയാണ് മനോരമ ന്യൂസിനോട് കാര്യങ്ങള്‍ വിശദമാക്കിയത്. നിയമവശങ്ങളെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് മാഫിയ ഇടപാടുകളില്ലെന്നും വിശദീകരണം. കുഞ്ഞിന് ഇന്‍ഷുറന്‍സെടുക്കുന്ന ഘട്ടത്തിലാണ് ജനനസര്‍ട്ടിഫിക്കറ്റിലെ അപാകത ബോധ്യപ്പെട്ടത്. ഇതോടെയാണ് പുതിയ ജനന സര്‍ട്ടിഫിക്കറ്റിനായുള്ള ശ്രമങ്ങളുടെ തുടക്കം. പ്രതിസ്ഥാനത്തുള്ള അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്  അനില്‍കുമാറിനെ മുന്‍പരിചയമില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തില്‍ സാമ്പത്തിക ഇടപാടുള്ളതായി അറിവില്ലെന്നുമാണ് നിലപാട്.

Fake birth certificate case: No money laundering or mafia; Intercessor