
കായംകുളത്ത് കേബിള്‍ സ്കൂട്ടറില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. എരുവയില്‍ രാത്രി പത്തുമണിയോടെയാണ് അപകടം.
റോഡിന് കുറുകെ കിടന്ന കേബിളാണ് വണ്ടിയില്‍ കുരുങ്ങിയത്. ഭര്‍ത്താവ് വിജയനാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്