വിദേശത്തേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നാലംഗസംഘം അറസ്റ്റിൽ

job-fraud
SHARE

കേരളത്തിൽ ലക്ഷങ്ങളുടെ തൊഴിൽത്തട്ടിപ്പ് നടത്തിയ നാലംഗസംഘം ഡൽഹി ദ്വാരകയിൽ അറസ്റ്റിൽ. ഡിടിഎന്‍പി അസോസിയേറ്റ് ഉടമകൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. കാനഡ, യുകെ എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്.

നിലവിലുള്ള പരാതികൾ പ്രകാരം ഇവർ 47 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് വ്യക്തമാക്കി. ആലപ്പുഴ സ്വദേശി  ശ്രീരാഗ്, കായംകുളം സ്വദേശി ജയിൻ, തിരുവനന്തപുരം സ്വദേശി ആഷിക്, തൃശൂർ സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ ദ്വാരക കോടതിയിൽ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുപോകും.

Fraud by offering employment abroad ; Four people arrested

MORE IN BREAKING NEWS
SHOW MORE