
കൊച്ചിയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികള്‍ പൊലീസിനുനേരെ വടിവാള്‍ വീശി രക്ഷപ്പെട്ടു. കൊച്ചിയില്‍നിന്ന് കൊല്ലം കുണ്ടറയിലെത്തിയ ഇന്‍ഫോപാര്‍ക്ക് പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു. അടൂരിലെ സര്‍ക്കാര്‍ റസ്റ്റ് ഹൗസിലിട്ട് യുവാവിനെ മര്‍ദിച്ച കേസിലെ പ്രതികളായ ആന്‍റണി ദാസും ലിയോപ്ലാസിഡുമാണ് രക്ഷപ്പെട്ടത്.