പിതാവിന്റെ മൃതദേഹം മറവുചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു; മക്കള്‍ക്ക് പരുക്ക്

wyd-elephant-attack
SHARE

വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക്  പരുക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സുകുമാരൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവര്‍ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികില്‍സയിലാണ്. പരുക്ക് ഗുരുതരമല്ല. പിതാവിന്റ മൃതദേഹം മറവുചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുമ്പോഴാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. ചേകാടിയിലും സമീപ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.  വനപാലകർ  ആശുപത്രിയിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

Brothers injured in wild elephant attack

MORE IN BREAKING NEWS
SHOW MORE