കോഴിക്കോട് ടെര്‍മിനലിന്‍റെ ബലക്ഷയം പ്രതീക്ഷിച്ചതിലും ഭയാനകം; ചെലവ് 29.6 കോടി

kozhikode-ksrtc-terminal-25
SHARE

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്‍റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകമെന്ന് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണം. ഇതിനായി 29.6 കോടി രൂപ ചിലവഴിക്കണം. 15 മാസമെടുത്താണ് ഐ.ഐ.ടി പഠനം പൂര്‍ത്തിയാക്കി ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2015 ല്‍ 75 കോടി രൂപ ചിലവിലാണ് കെഎസ്ആര്‍ടിസി ടെര്‍മിനിലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബലപ്പെടുത്താന്‍ നിര്‍മാണതുകയുടെ പകുതി മാത്രമേ വരൂ എന്നും അതിനാല്‍ പൂര്‍ണമായി പൊളിക്കേണ്ട കാര്യമില്ലെന്നും ഐ.ഐ.ടി വിദഗ്ധര്‍ പറയുന്നു. 

Madras IIT report says Kozhikode KSRTC terminal's power loss is worse than expected

MORE IN BREAKING NEWS
SHOW MORE