അനില്‍ ആന്‍റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവച്ചു

anil-antony
ഫയല്‍ ചിത്രം
SHARE

ബി.ബി.സി. ഡോക്യുമെന്ററിക്ക് അനുകൂലമായ കോണ്‍ഗ്രസ് നിലപാട് ചോദ്യം ചെയ്തുള്ള വിവാദത്തെ തുടര്‍ന്ന് അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ വിട്ടൊഴിഞ്ഞു. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും, എ.ഐ.സി.സി സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ സ്ഥാനവും വഹിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പെന്ന് അനില്‍ ട്വീറ്റ് ചെയ്തു. 

അനിലിന്‍റെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് വി.ടി. ബല്‍റാം പ്രതികരിച്ചു. പദവിയുണ്ടെങ്കിലും കുറച്ചുകാലമായി അദ്ദേഹം സജീവമായിരുന്നില്ല. പദവികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പ്രതികരിച്ചു. 

മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ കെ.ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോൺഗ്രസിൽ വൻ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു.അനിലിന്റെ നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരും രംഗത്തുവന്നു

Congress's AK Antony's son Anil quits party post day after opposing BBC documentary on PM Modi

MORE IN BREAKING NEWS
SHOW MORE