കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും മോശം പ്രതികരണം; അധഃപതിച്ചു: അനില്‍ ആന്‍റണി

anil-antony-about-congress-
SHARE

ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണ് പങ്കുവച്ചതെന്ന് പാര്‍ട്ടിപദവികള്‍ രാജിവച്ച അനില്‍ ആന്‍റണി മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മോശം പ്രതികരണമുണ്ടായി. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചതെന്നും അനില്‍ ആന്‍റണി വിമര്‍ശിച്ചു. അതിനിടെ മകന്‍ പദവികള്‍ ഒഴിഞ്ഞതില്‍ പ്രതികരിക്കാനില്ലെന്ന് എ.കെ.ആന്‍റണി പറഞ്ഞു.  ബി.ബി.സി. ഡോക്യുമെന്ററിയെ വിമര്‍ശിച്ചുള്ള ട്വീറ്റിന് കോണ്‍ഗ്രസില്‍നിന്നുണ്ടായ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിപദവികള്‍ രാജിവച്ചത്. രാജ്യത്തിന്‍റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്‍ററിയിലെ പരാമര്‍ശങ്ങളെന്ന ട്വീറ്റിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍, എ.ഐ.സി.സി. സോഷ്യല്‍ മീഡിയ നാഷനല്‍ കോര്‍ഡിനേറ്റര്‍ പദവികളാണ് രാജിവച്ചത്. 

Anil Antony about Congress leader

MORE IN BREAKING NEWS
SHOW MORE